നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തിൽ


നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തിൽ‍ സജീവമാകാൻ ഒരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ‍ ഭാവന അഭിനയിക്കും. മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു പുതിയ സിനിമ ചെയ്യാൻ‍ തീരുമാനിച്ചിട്ടുണ്ട്. ശ്യാം പുഷ്‌കരനാണ് ഈ സിനിമയുടെ തിരക്കഥ. ആഷിഖ് അബു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ‍ ശ്രദ്ധേയമായ വേഷത്തിലാണ് ഭാവനയെത്തുകയെന്നാണ് റിപ്പോർ‍ട്ട്. 

ഒരുപാട് നാളായി തന്റെ സിനിമാ ആലോചനകളിൽ‍ ഭാവന കടന്നവരാറുണ്ടായിരുന്നെന്നും അതെല്ലാം ഭാവനയോട് പറയാറണ്ടായിരുന്നെന്നും ആഷിഖ് അബു പറഞ്ഞു. ∍കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളിൽ‍ ഭാവന വരാറുണ്ടായിരുന്നു. അതെല്ലാം ഭാവനയെ അറിയിക്കാറുണ്ടായിരുന്നു. ഉടൻ തന്നെ ഭാവന മലയാളത്തിലേക്ക് കടന്നുവരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവർ‍ കേട്ടു...അത് അവർ‍ക്കിഷ്ടപ്പെട്ടിട്ടുണ്ട്,∍ ആഷിക് അബു പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed