ബഹ്റൈനിൽ തുടർച്ചയായി പൊടിക്കാറ്റ് ; ഗുണമായത് കാർ വാഷിംഗ് ബിസിനസ്സ് മേഖലയ്ക്ക്


ബഹ്റൈനിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വീശിയ പൊടിക്കാറ്റ് ഗുണമായത് കാർ വാഷിംഗ് ബിസിനസ്സ് മേഖലയ്ക്ക് എന്ന് റിപ്പോർട്ട്. മൂന്ന് ദിവസം തുടർച്ചയായി വീശിയ പൊടിക്കാറ്റിൽ വാഹനങ്ങളിൽ പൊടി പടലങ്ങൾ നിറഞ്ഞ് നിരവധി പേരാണ് കാർ വാഷിംഗിനായി വർക്ക് ഷോപ്പുകളെ സമീപിച്ചതെന്ന് പൈൻ ട്രീ കാർ വാഷ് സ്ഥാപനത്തിന്റെ ബിസിനസ് ഡെവലപ്പ് മെന്റ് മാനേജർ ഹൈദർ റിയാദ് അഹമ്മദ് അറിയിച്ചു. മൂന്ന് ദിവസത്തിൽ കാർ വാഷിംഗ് ബിസിനസ്സിൽ അമ്പത് ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്നും പൊടിക്കാറ്റിനു ശേഷം അൻപതോളം കാറുകളാണ് ഒരു ദിവസം കാർ വാഷിംഗിനായി എത്തിയതെന്നും അദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed