വെടിനിർത്തൽ പ്രഖ്യാപനം പരാജയം; വിദ്യാർഥികളുമായി ബസ് പോകേണ്ട വഴികളിൽ സ്‌ഫോടനം

യുക്രെയ്‌നിലെ സുമിയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് എംബസി നിർത്തിവച്ചു. സുമിയിലെ വെടിനിർത്തൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി. വിദ്യാർഥികളുമായി ബസ് പോകേണ്ട വഴികളിൽ സ്‌ഫോടനം നടന്നു. പുതിയ ഉത്തരവ് വരുന്നത് വരെ സുരക്ഷിതമായി തുടരാൻ എംബസി വിദ്യാർഥികളോടു നിർദേശിച്ചു.