ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം രജനികാന്ത് ഏറ്റുവാങ്ങി

ന്യൂഡൽഹി: 51-ആമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം സൂപ്പർതാരം രജനികാന്ത് ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചത്. പുരസ്‌കാര ചടങ്ങിൽ നടൻ ധനുഷും പങ്കെടുത്തിരുന്നു. 2019ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ധനുഷ് ഏറ്റുവാങ്ങി. മഹത്വപൂർണമായ ഈ പുരസ്‌കാരം ഏറ്റുവാങ്ങാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് രജനികാന്ത് പറഞ്ഞു.
“ഈ പുരസ്‌കാരം ഞാൻ എന്‍റെ ഗുരുനാഥനായ കെ. ബാചന്ദ്രൻ സാറിന് സമർപ്പിക്കുന്നു. ഈ നിമിഷത്തിൽ നന്ദിയോടെ ഞാൻ അദ്ദേഹത്തെ സ്മരിക്കുന്നു. കർണാടകയിൽ ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവറായിരുന്ന എന്‍റെ സുഹൃത്ത് രാജ് ബഹദൂറിനും ഞാൻ നന്ദി പറയുന്നു.
കാരണം ഞാൻ ബസ് കണ്ടക്ടർ ആയിരുന്ന സമയത്ത് അദ്ദേഹമാണ് എന്നിൽ അഭിനയത്തിന്‍റെ കഴിവുണ്ടെന്ന് പറയുന്നത്. എനിക്ക് സിനിമയിൽ അഭിനയിക്കാൻ പ്രചോദനം നൽകിയതും അദ്ദേഹമാണ്’- രജനികാന്ത് പറഞ്ഞു.