അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുക്കൽ നടപടികൾക്ക് ഇടക്കാല സ്റ്റേ


തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുക്കൽ നടപടികൾക്ക് വഞ്ചിയൂർ കുടുംബ കോടതിയുടെ ഇടക്കാല സ്റ്റേ. കുഞ്ഞിനെ ഉപേക്ഷിച്ചതോ കൈമാറിയതോ എന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും. കോടതിവിധിയിൽ സന്തോഷമുണ്ടെന്ന് അനുപമ ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അച്ഛനുൾപ്പെടെയുള്ള ആളുകൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുന്നതിനായി മുന്നോട്ട് പോകുമെന്നും അനുപമ വ്യക്തമാക്കി.

കു‍ഞ്ഞിന്‍റെ സംരക്ഷണത്തിന്‍റെ പൂർ‍ണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ട് ദത്തെടുത്ത ദന്പതികൾ‍ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് തടസ ഹർ‍ജി നൽ‍കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed