സംസ്ഥാനത്തെ തീയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് സജി ചെറിയാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ടി പി ആർ കുറഞ്ഞാൽ മാത്രമേ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവെന്ന് സജി ചെറിയാൻ അറിയിച്ചു. ടിപിആർ എട്ട് ശതമാനമെങ്കിലുമായാൽ തീയറ്ററുകൾ തുറക്കാം. വിനോദ നികുതി ഇളവ് നൽകുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും സജി ചെറിയാൻ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് സർക്കാരിന് മേൽ സമ്മര്‍ദ്ദം ചെലുത്തേണ്ടെന്ന് തീയറ്റർ ഉടമകൾ തീരുമാനിച്ചിരുന്നു. സർക്കാർ പറയുന്നത് അനുസരിച്ചേ തീയറ്ററുകൾ തുറക്കൂ എന്നും ഫിയോക് ഭാരവാഹികൾ പറഞ്ഞു. ഫിയോകിന്റെ അടിയന്തര എക്സിക്യൂട്ടിവ് യോഗത്തിലായിരുന്നു തീരുമാനം.

