ജഗമേ തന്തിരം വ്യാജ പതിപ്പ് ടെലഗ്രാമിൽ
ചെന്നൈ: ധനുഷ്− കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമിൽ. ചിത്രം പുറത്തിറങ്ങി വെറും മണിക്കൂറുകൾ പിന്നിടുന്പോഴേക്കുമാണ് വ്യാജപതിപ്പുകൾ ടെലഗ്രാമിൽ പ്രചരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. കഴിഞ്ഞ വർഷം മേയിൽ പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ജഗമേ തന്തിരം. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്.
കാർത്തിക് സുബ്ബരാജ്− ധനുഷ് കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രമാണ് ജഗമേ തന്തിരം. മലയാളി താരങ്ങളായ ജോജു ജോർജും ഐശ്വര്യലക്ഷ്മി ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. . പുതിയ വിവരങ്ങൾ സംവിധായകന്‍ കൈമാറിയിരുന്നു.അതോടൊപ്പം 190 രാജ്യങ്ങളിലായി 17 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
സുരുളി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ധനുഷ് എത്തുന്നത്. ജെയിംസ് കോസ്മോ, കലയരസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കാർത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജഗമേ തന്തിരം’ ആക്ഷൻ പായ്ക്ക്ഡ് ഗ്യാങ്സ്റ്റർ ചിത്രമാണ്. സഞ്ചന നടരാജനാണ് മറ്റൊരു നായിക.റിലയൻസ് എന്റർടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.