തമിഴ് നടൻ തീപ്പെട്ടി ഗണേശൻ അന്തരിച്ചു


ചെന്നൈ: തമിഴ് സിനിമയിലെ ശ്രദ്ധേയ നടൻ തീപ്പെട്ടി ഗണേശൻ എന്ന കാർത്തിക് അന്തരിച്ചു. ബില്ല 2, തേൻമേർക്കു പരുവക്കാട്ർ, നീർപ്പറവൈ, കണ്ണേ കലൈമാനെ, കോലമാവ് കോകില, മലയാളചിത്രം ഉസ്‍താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ രാജാജി ആശുപത്രിയിൽ വച്ചാണ് അന്ത്യം.

ലോക്ക് ഡൗൺ കാലത്ത് കടുത്ത സാന്പത്തിക പ്രയാസം നേരിട്ട കാർത്തിക് നടൻ അജിത്തിനോട് സഹായം അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അജിത്ത് മാത്രമാണ് തന്നെ യഥാർത്ഥ പേരായ കാർത്തിക് എന്ന് വിളിച്ചിരുന്നതെന്നും തൻറെ ദുരവസ്ഥ അറിഞ്ഞാൽ അദ്ദേഹം സഹായിക്കുമെന്നും കാർത്തിക് വീഡിയോയിൽ പറഞ്ഞിരുന്നു. രാഘവ ലോറൻസ്, സ്നേഹൻ എന്നിവർ കാർത്തിക്കിൻറെ കുടുംബത്തിന് സാന്പത്തിക സഹായം നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed