വീണ്ടും ആൺകുഞ്ഞിന് ജന്മം നൽകി കരീന കപൂർ


മുംബൈ: ബോളിവുഡ് നടി കരീന കപൂറിന് വീണ്ടും ആണ്‍ കുഞ്ഞ് ജനിച്ചു. ഇന്ന് രാവിലെ 8 30യോടെയാണ് കുഞ്ഞിന്‍റെ ജനനം. ഇന്നലെ മുംബൈയിലെ ബ്രിഡ്ജ് കാൻഡി ആശുപത്രിയിൽ‍ വൈകീട്ട് 5.30യോടെ കരീനയെ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ വർ‍ഷം ഓഗസ്റ്റിലാണ് തനിക്കും ഭർ‍ത്താവ് സെയ്ഫ് അലി ഖാനും കുഞ്ഞ് ജനിക്കുന്ന വിവരം ഇരുവരും ചേർ‍ന്ന് പുറത്തുവിട്ടത്. 2016ൽ‍ ആയിരുന്നു ഇരുവർ‍ക്കും ആദ്യത്തെ കുട്ടി ജനിച്ചത്. ആദ്യത്തെ കുഞ്ഞ് തൈമൂർ‍ അലി ഖാൻ ഇപ്പോൾ‍ തന്നെ സോഷ്യൽ‍ മീഡിയയിൽ‍ താരമാണ്.

രണ്ടാമത്തെ ഗർ‍ഭകാലത്തോടെ കരീനയും സെയ്ഫും പുതിയ വീട്ടിലേക്ക് മാറിയിരുന്നു. ലൈബ്രറിയും വിശാലമായ ടെറസും സ്വിമ്മിംഗ് പൂളും കുട്ടികൾ‍ക്കുള്ള നഴ്‌സറിയും എല്ലാം വീട്ടിൽ‍ ഒരുക്കിയിട്ടുണ്ട്. ഗർ‍ഭകാലത്തും കരീന പ്രൊഫഷണൽ‍ ജീവിതത്തിൽ‍ സജീവമായിരുന്നു.

അമീർ‍ ഖാന്റെ ലാൽ‍ സിംഗ് ഛദ്ദ സിനിമയിൽ‍ ഇക്കാലത്ത് നടി അഭിനയിച്ചു. നിരവധി പരസ്യ ചിത്രങ്ങളും ചെയ്തു. കൂടാതെ സെയ്ഫ് അലി ഖാന്റെ ഫോൺ ഭൂത് എന്ന സിനിമയുടെ സെറ്റിലും കരീനയെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed