കേ​ര​ളം കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി​യ സം​സ്ഥാ​ന​മെ​ന്ന് പ​റ​യു​ന്ന​ത് ശ​രി​യ​ല്ല


തിരുവനന്തപുരം: കേരളം കോവിഡ് കേസുകൾ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ദിനംപ്രതി കോവിഡ് കണക്കുകൾ സംസ്ഥാനത്ത് കുറയുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.  സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടും കേസുകളും മരണവും പിടിച്ചുനിർത്താനായി. ശാസ്ത്രീയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. 

കോവിഡിനെ സ്വയം പ്രതിരോധിക്കാൻ ജനങ്ങൾ സന്നദ്ധരാകണമെന്നും മന്ത്രി വ്യക്തമാക്കി.  കോവിഡ് വ്യാപനം ഇനി എത്ര ശക്തമായാലും ലോക്ക്ഡൗൺ പോലുള്ള കാര്യങ്ങളിലേക്ക് നീങ്ങാൻ സാധിക്കില്ല. ജീവനൊപ്പം, ജീവനോപാധിയും പ്രധാനമാണ്. കേന്ദ്ര സർക്കാർ ഇതിനോടകം എല്ലാ മേഖലകളും തുറന്നു നൽകുകയാണെന്നും മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed