അഭിനയം നിർത്തുന്നതിനെക്കുറിച്ച് മോഹൻലാൽ.....


കൊച്ചി: അഭിനയം തനിക്ക് ഒരു തൊഴിലായി എന്ന് തോന്നുന്നുവോ അന്ന് അഭിനയം അവസാനിപ്പിക്കുമെന്ന് മോഹൻലാൽ. ബോക്സ് ഓഫീസ് വിജയങ്ങൾ  സംവിധായകരുടെയും നിർമ്മാതാക്കളുടെയും കഴിവാണെന്നും മോഹൻലാൽ പറയുന്നു. ദൈവമേ ഇതൊരു തൊഴിലാണല്ലോ എന്ന് തോന്നുന്നത് എപ്പോഴാണോ ആ നിമിഷം അഭിനയം ഞാൻ അവസാനിപ്പിക്കുമെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ബോക്സ് ഓഫീസ് വിജയങ്ങളെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. അതൊക്കെ സംവിധായകന്റെയും നിർമ്മാതാവിന്റെയും കഴിവാണ്. അത് എന്റെ പ്രൊഡക്ഷൻ ആണെങ്കിൽ പോലും. അത് വിധി പോലെ സംഭവിക്കുകയാണ്. ഞാൻ വിധിയിൽ വിശ്വസിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Most Viewed