സൗദിയിൽ വനിതാവകാശ പ്രവർത്തകയായ ലൂജെയ്ൻ ജയിൽ മോചിതയായി

റിയാദ്: ഭീകരപ്രവർത്തനം ആരോപിച്ച് സൗദി അറേബ്യ ജയിലിലടച്ച പ്രശസ്ത വനിതാവകാശ പ്രവർത്തക ലൂജെയ്ൻ അൽ ഹാത്‌ലൂൻ മൂന്ന് വർഷങ്ങൾക്കു ശേഷം മോചിതയായി. ലൂജെയ്നിന്‍റെ സഹോദരി ലിനയാണ് വാർത്ത പുറത്തുവിട്ടത്. ബന്ധുക്കളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും നടത്തിയ പോരാട്ടങ്ങൾക്കൊടുവിലാണ് ലൂജെയ്നിന്‍റെ മോചനം.
സൗദിവിരോധമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് 2018−ലാണ് ലൂജെയ്നെയും മറ്റുചില സാമൂഹികപ്രവർത്തകരെയും അറസ്റ്റുചെയ്തത്. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യംചെയ്യുന്ന പ്രത്യേക കോടതിയാണ് ലൂജെയ്നെ ശിക്ഷിച്ചത്.