സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കുന്നതിനുള്ള ആരോഗ്യ വകുപ്പിന്റെ മാർഗനിർദ്ദേശം പുറത്തിറക്കി.രാവിലെ 9 മുതൽ രാത്രി 9 വരെ തീയറ്ററുകൾ തുറക്കാം. ഒന്നിടവിട്ട സീറ്റുകളിൽ ആളുകളെ ഇരുത്തണമെന്നും ജീവനക്കാർ കോവിഡ് നെഗറ്റീവായിരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാൽ ഇന്ന് തീയറ്ററുകൾ തുറക്കില്ലെന്നും സംഘടനായോഗത്തിന് ശേഷം മാത്രമെ തുറക്കുന്ന കാര്യം തീരുമാനിക്കു എന്നും തീയറ്ററുടമകൾ അറിയിച്ചു.
സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകൾ പാടില്ല. മൾട്ടിപ്ലക്‌സുകളിൽ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം ക്രമീകരിക്കണം. ജീവനക്കാർ കോവിഡ് നെഗറ്റീവായിരിക്കണം. ലക്ഷണങ്ങളുള്ളവരെ അനുവദിക്കരുത് എന്നിങ്ങനെയാണ്.
പുതിയ ചിത്രങ്ങളുടെ റിലീസില്ലാത്ത സാഹചര്യത്തിൽ എന്നു മുതൽ തുറന്നു പ്രവർത്തിക്കണമെന്നുപ്പടെയുള്ള കാര്യങ്ങളും കൊച്ചിയിൽ ചേരുന്നയോഗത്തിൽ ചർച്ചചെയ്യും. മാത്രമല്ല വിനോദ നികുതി ഒഴിവാക്കുന്നതുൾപ്പടെ സർക്കാരിന് മുന്പാകെ തിയ്യറ്ററുടമകൾ ആവശ്യങ്ങള്ളും യോഗത്തിൽ ചർച്ചയാകും.
പ്രധാനമായും 7 ഇന ആവശ്യങ്ങളാണ് ഉടമകൾ മുന്നോട്ട് വെച്ചിരുന്നത്.കൂടാതെ നിർമ്മാതാക്കളും വിതരണക്കാരുമായും തുടർ ചർച്ചകൾ നടത്താനും തിയ്യറ്ററുടമകൾ തീരുമാനിച്ചിട്ടുണ്ട്.