കതിരൂർ മനോജ് വധം; പി. ജയരാജന്‍റെ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ സിപിഎം നേതാവ് പി. ജയരാജന്‍റെ അപ്പീൽ തള്ളി. യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
കേസിൽ ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെ യുഎപിഎ നിലനിൽക്കുമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരി വച്ചു. യുഎപിഎ ചുമത്തിയ നടപടി നിയമവിരുദ്ധമെന്നായിരുന്നു ജയരാജന്‍റെ വാദം. ചീഫ് ജസ്റ്റീസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.