ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയിൻ അലിക്ക് കോവിഡ്

ഹംന്പൻടോട്ട: ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയിൻ അലിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരത്തെ 10 ദിവസത്തെ ഐസൊലേഷനിലാക്കി. മൊയിൻ അലിയുമായി ഏറ്റവും അധികം സന്പർക്കം പുലർത്തിയ ഓൾറൗണ്ടർ ക്രിസ് വോക്സിനെയും ഇംഗ്ലീഷ് ടീം മാനേജ്മെന്‍റ് ക്വാറന്ൈറനിലാക്കി. വോക്സിന് അടുത്ത ദിവസം കോവിഡ് പരിശോധന നടത്തും.
രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരന്പരയ്ക്കായി ഞായറാഴ്ചയാണ് ഇംഗ്ലണ്ട് ടീം ശ്രീലങ്കയിൽ എത്തിയത്. നിലവിൽ ഹംന്പൻടോട്ടയിൽ തങ്ങുന്ന ടീം ആദ്യ ടെസ്റ്റിന് മുന്നോടിയായി ജനുവരി 10ന് ഗാലെയിലേക്ക് പോകും. ജനുവരി 14−നാണ് ആദ്യ ടെസ്റ്റ്.