മമ്മൂട്ടിക്ക് വോട്ടില്ല

കൊച്ചി: നടൻ മമ്മൂട്ടിയ്ക്ക് ഇത്തവണ വോട്ടില്ല. മമ്മൂട്ടിയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതിനാലാണ് അദ്ദേഹത്തിന് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാത്തത്. ഇന്നലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്.
സാധാരണ പനമ്പള്ളി നഗർ സർക്കാർ എൽ പി സ്‌കൂളിലാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അടുത്തിടെ താരം കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കും ഇത്തവണ വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തതിനാലാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാൻ കഴിയാഞ്ഞത്.