മദ്യപിക്കുന്നവർ കൊറോണ വാക്സിൻ സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കണം


മോസ്‌കോ: കൊറോണ വാക്‌സിൻ സ്വീകരിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി റഷ്യ. കൊറോണ വാക്‌സിൻ സ്വീകരിച്ചാൽ രണ്ടു മാസം മദ്യപിക്കരുതെന്നാണ് റഷ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. റഷ്യൻ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോ ന്യൂസ് ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആരോഗ്യത്തോടെയിരിക്കാനും ശക്തമായ രോഗ പ്രതിരോധ ശേഷി നേടാനും മദ്യം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. സ്പുട്‌നിക് വി കൊറോണ വാക്‌സിൻ ഫലപ്രദമാകാൻ 42 ദിവസത്തേക്ക് റഷ്യക്കാർ അധിക മുൻകരുതലുകൾ പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ആളുകൾ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. മാസ്‌കുകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിട്ടൈസർ ഉപയോഗിക്കുക എന്നീ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്നും ടാറ്റിയാന ഗോലിക്കോ കൂട്ടിച്ചേർത്തു. കൊറോണ വൈറസിനെതിരെ സ്പുട്നിക് വി വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed