തളരില്ല, സിനിമയിലേക്ക് തിരിച്ചുവരുമെന്ന് മേഘ്‌ന
ഹൈദരാബാദ്: നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവും നടനുമായ ചീരഞ്ജീവി സര്‍ജയുടെ വിയോഗം ഏവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. ചീരുവിന്റെ വിടവാങ്ങലിന് പിന്നാലെ മേഘ്‌ന മേഘ്‌ന തങ്ങളുടെ ആദ്യത്തെ കണ്‍മണിക്ക് ജന്മം നൽകി. ഇപ്പോഴിതാ തനിക്ക് ചിരഞ്ജീവിയുടെ വിയോഗദുഃഖം താങ്ങാൻ തുണയായത് മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളായ നസ്രിയയുടെയും അനന്യയുടെയും പിന്തുണയാണെന്ന് പറഞ്ഞിരിക്കുകയാണ് മേഘ്‌ന .
തന്റെ കുഞ്ഞിനായുള്ള ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാന്‍ ആഗ്രഹിക്കുന്നു. അഭിനയം എന്റെ അഭിനിവേശമാണ്. അത് എന്റെ രക്തത്തിലുളളതാണ്. ഞാന്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരും. ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. മേഘ്‌ന പറഞ്ഞു.

