സുശീലാമ്മയ്ക്ക് ഇന്ന് 85ാം പിറന്നാൾ
ചെന്നൈ: ദക്ഷിണേന്ത്യന്‍ സംഗീത ലോകത്തെ സ്വരമാധുരി പി. സുശീലയ്ക്ക് ഇന്ന് 85ാം പിറന്നാള്‍. 1935 നവംബർ 13ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് പുലപക സുശീല എന്ന പി. സുശീല ജനിച്ചത്.
ഏതുഭാഷയും തനിക്ക് അനായാസം വഴങ്ങുമെന്നു തെളിയിച്ച ഗായികയാണ് സുശീല. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി, സംസ്കൃതം, സിംഹള, ബംഗാളി, പഞ്ചാബി, തുളു, ബദുഗ, ഒറിയ തുടങ്ങിയ ഭാഷകളിലായി നാൽപതിനായിരത്തിലധികം ഗാനങ്ങളാലപിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവുമധികം ഭാഷകളിൽ പാടിയ ഗായികയാണ് സുശീലയെന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും സാക്ഷ്യപ്പെടുത്തുന്നു.

