അപ്പാനി ശരത്ത് നായകനാകുന്ന ‘രന്ധാര നഗര
കൊച്ചി: ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവിയുമായി നടന്‍ അപ്പാനി ശരത്. ‘രന്ധാര നഗര’ എന്ന് പേരിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. എം. അബ്ദുല്‍ വദൂദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സമകാലിക സംഭവത്തെ പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. രേണു സൗന്ദര്‍ ആണ് നായിക.
അജയ് മാത്യൂസ്, വിഷ്ണു ശങ്കര്‍, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദന്‍, മോഹിയു ഖാന്‍, വി. എസ് ഹൈദര്‍ അലി, മൂണ്‍സ്, മച്ചാന്‍ സലീം തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നിതിന്‍ ബാസ്‌കര്‍, മുഹമ്മദ് തല്‍ഹത് എന്നിവരുടേതാണ് കഥ. ഫീനിക്‌സ് ഇന്‍കോപറേറ്റ്, ഷോകേസ് ഇന്റര്‍നാഷണല്‍ എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് പീറ്റര്‍ ഛായാഗ്രഹണവും. നൊബെര്‍ട്ട് അനീഷ് ആന്റോ സംഗീതവും ഒരുക്കുന്നു.

