400 സഹപ്രവര്‍ത്തകര്‍ക്ക് ദീപാവലി സമ്മാനമായി ചിന്പുവിന്റെ വക സ്വര്‍ണനാണയങ്ങളും വസ്ത്രങ്ങളും
ചെന്നൈ: ദീപാവലി സമ്മാനമായി ഈശ്വരന്‍ സിനിമയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയവും വസ്ത്രങ്ങളും നല്‍കി നടൻ ചിമ്പു. സഹപ്രവർത്തകരായ 400 പേര്‍ക്കാണ് ചിമ്പു ദീപാവലിക്ക് സമ്മാനം നല്‍കിയത്. ഒരു ഗ്രാം സ്വര്‍ണനാണയവും സാരിയും മധുരവുവുമാണ് നല്‍കിയത്. കൂടാതെ 200-ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും താരം സമ്മാനങ്ങള്‍ നല്‍കി.
സുശീന്ദ്രനാണ് ഈശ്വരന്റെ സംവിധാനം. ചിമ്പുവിന്റെ 46ാം സിനിമയാണിത്. 20 കിലോയോളമാണ് താരം സിനിമയ്ക്കായി കുറച്ചത്. ചിത്രത്തില്‍ ഭാരതി രാജ, നിധി അഗര്‍വാള്‍, ബാല സരവണന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. തമനാണ് സിനിമയിലെ ഗാനങ്ങളൊരുക്കുന്നത്.

