ആലീസ് ഇൻ പാഞ്ചാലിനാട്

അജയ് മാത്യു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആലീസ് ഇന്‍ പാഞ്ചാലിനാട്. സുധിന്‍ വാമറ്റം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കള്ളന്മാരുടെ ഗ്രാമം എന്ന പേരില്‍ അറിയപ്പെടുന്ന പാഞ്ചാലിനാട്ടില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പുതുമയുള്ള കഥപറച്ചിൽ, പുതുമയുള്ള കഥാപാത്രങ്ങള്‍ അതാണ് ഈ സിനിമയിലൂടെ ഞാൻ ലക്ഷ്യമിടുന്നത്. ഇത് കള്ളന്മാരുടെ ഗ്രാമത്തെ ചുറ്റിപറ്റിയുള്ളൊരു കഥയാണ്. ഒരു സാങ്കല്പിക ഗ്രാമമാണ് പാഞ്ചാലിനാട്. ഇടുക്കിയുടെ പരിസരപ്രദേശങ്ങളിലാണ് ലൊക്കേഷൻ.
മോഷണം രക്തത്തിൽ അലിഞ്ഞുചേർന്ന ആളുകള്‍ ജീവിക്കുന്ന നാട്. അവിടേക്ക് ഡൽഹിയിൽ നിന്നും എത്തുന്നൊരു പെൺകുട്ടി, നര്‍മ്മ രസപ്രധാനമായി ത്രില്ലർ ജോണറിൽ അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം, സംവിധായകൻ പറഞ്ഞു.
ശില്‍പ, കാമ്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. പൊന്നമ്മ ബാബു ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അരുണ്‍ വി സജീവ് ആണ്.