മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് 69ാം പിറന്നാൾ

മലയാളത്തിന്റെ മഹാനടൻ മ്മൂട്ടിക്ക് ഇന്ന് 69ാം പിറന്നാൾ. നീണ്ട നാല് പതിറ്റാണ്ടായി മലയാള സിനിമയ്‌ക്കൊപ്പം നടക്കുന്ന നടന വിസ്മയത്തിന് ആശംസയറിയിച്ച് സഹപ്രവർത്തകരും ആരാധരും രംഗത്തെത്തി.
പ്രിയപ്പെട്ട ഇച്ചക്കാ, സന്തോഷപൂര്‍വ്വമായ ജന്മദിനം നേരുന്നു എന്നായിരുന്നു മോഹന്‍ലാലിന്‍റെ ആശംസ. സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി, ജയ സൂര്യ, ഉണ്ണി മുകുന്ദന്‍, മണികണ്ഠന്‍ ആചാരി, വൈശാഖ്, അജയ് വാസുദേവ്, ഉണ്ണികൃഷ്ണന്‍ തുടങ്ങി മലയാള സിനിമയിലെ എല്ലാ മുൻനിര താരങ്ങളും സംവിധായകരും ചലച്ചിത്ര പ്രവർത്തകരും പിറന്നാൾ ആശംസയുമായെത്തി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും മമ്മൂട്ടിയുമായുള്ള അനുഭവങ്ങളും പങ്കുവച്ചാണ് പിറന്നാൾ ആശംസകളേറെയും.
1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2010 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാശാലയും ആദരിച്ചു.