“രൺബീർ സ്ത്രീ പീഡകൻ; ദീപിക മാനസിക രോഗി”


ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനും ദീപിക പദുക്കോണിനുമെതിരെ അധിക്ഷേപവുമായി ബോളിവുഡ് താരം കങ്കണ റണൗട്ട്. രൺബീർ സ്ത്രീ പീഡകനും ദീപിക മാനസിക രോഗിയാണെന്നുമാണ് കങ്കണയുടെ അധിക്ഷേപം. ഈ മാസം 9ന് പങ്കുവച്ച ട്വീറ്റ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നുണ്ട്. അധിക്ഷേപ പരാമർശത്തിനു പിന്നാലെ കങ്കണക്കെതിരെ പ്രതിഷേധവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

‘രൺബീർ കപൂർ സ്ത്രീകൾക്ക് പിന്നാലെ നടക്കുന്നവനാണ്. പക്ഷേ, ആരും അയാളെ പരസ്യമായി സ്ത്രീ പീഡകനെന്ന് വിളിക്കാൻ ധൈര്യം കാണിച്ചിട്ടില്ല. ദീപിക സ്വയം പ്രഖ്യാപിത മനോരോഗിയാണ്. എന്നാൽ ആരും അവരെ സൈക്കോ എന്നോ ദുർമന്ത്രവാദിനിയെന്നോ വിളിക്കാൻ തയ്യാറാകുന്നില്ല. ഇങ്ങനെയൊക്കെ വിളിക്കപ്പെടുന്നത് സിനിമാ ലോകത്തിനു പുറത്തുനിന്ന് വന്നവരെയും ചെറിയ ടൗണുകളിൽ നിന്നെത്തിയവരെയുമാണ്.’– ടീം കങ്കണ ട്വീറ്റ് ചെയ്തു.


കങ്കണയുടെ അധിക്ഷേപം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധവും കനക്കുകയാണ്. സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണം മുൻനിർത്തി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് കങ്കണയുടെ ഉദ്ദേശ്യമെന്നാണ് വിമർശനം. കങ്കണക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നു. മുൻപും കങ്കണ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.

കങ്കണക്ക് സ്വന്തമായി ട്വിറ്റർ അക്കൗണ്ട് ഇല്ല. ടീം കങ്കണയുടേയും സഹോദരി രംഗോലിയുടേയും അക്കൗണ്ടിലൂടെയാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കുന്നത്. കങ്കണയുടെ ആരാധകർ ചേർന്നാണ് ടീം കങ്കണ എന്ന ട്വിറ്റർ അക്കൗണ്ട് കെെകാര്യം ചെയ്യുന്നത്. ഈ അക്കൗണ്ട് തൻ്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed