വെയിൽ ട്രെയിലർ ഉടൻ പുറത്തിറക്കും


ഏറെ വിവാദങ്ങൾക്കു ശേഷം ചിത്രീകരണം പൂർത്തീകരിച്ച ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ സിനിമയുടെ ട്രെയിലർ ചിങ്ങം ഒന്നിന് പുറത്തിറങ്ങും. നിർമാതാവായ ജോബി ജോർജാണ് ട്രെയിലർ പുറത്തിറങ്ങുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.

‘നമ്മൾ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ, നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു. എന്നാൽ ഏത് സാഹചര്യത്തെയും നമ്മൾ ഫേസ്‌ ചെയ്തേ പറ്റു. ആയതിനാൽ നമ്മളുടെ സിനിമയുടെ ട്രൈലെർ പുറത്ത് വിടുകയാണ്. കൂടെ വേണം. നിങ്ങളുടെ മനസിന്‌ കുളിർമയേകുന്ന ഒന്നായിരിക്കും. കാത്തിരിക്കുക. സ്നേഹത്തോടെ’ ജോബി കുറിച്ചു.
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് മേനോനാണ്. മുൻപ് അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന വ്യക്തി കൂടിയാണ് ശരത്.
വെയിലില്‍ ദേശീയ അവാര്‍ഡ് ജേതാവായ സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പ്രവീണ്‍ പ്രഭാകറാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. രംഗനാഥ് രവിയാണ് ശബ്ദ മിശ്രണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed