കൊവിഡ് കാലത്തെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി
കൊച്ചി: കൊവിഡ് കാലത്തെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ‘ഉണ്ട’ എന്ന മമ്മൂട്ടിച്ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാൻ്റെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, സുധി കോപ്പ തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയാണ് പൂർത്തിയായത്. കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് വിവരം പങ്കുവച്ചത്.
‘കോവിഡ് മഹാമാരി കാലത്തെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. എല്ലാ സർക്കാർ നിർദേശങ്ങളും പാലിച്ചു കൊണ്ട് ആരംഭിച്ച ഷൂട്ടിംഗ് ശുഭമായി പര്യവസാനിച്ചിരിക്കുന്നു എന്നത് പ്രതീക്ഷകൾ നൽകുന്ന കാര്യമാണ്..!! അഞ്ചാം പാതിരായ്ക്ക് ശേഷം ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്‌മാനാണ്.. !! ഷൈൻ ടോം, രജിഷ വിജയൻ, സുധി കോപ്പ തുടങ്ങിയവർ അഭിനയിക്കുന്നു. Congrats dears for achieving this milestone.. !!’- മിഥുൻ മാനുവൽ തോമസ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

