വാട്സാപ്പ് പണിമുടക്കിൽ; ഇന്ത്യയിൽ പുനഃസ്ഥാപിക്കപ്പെട്ടു


ലോകമെമ്പാടും അഞ്ച് മണിക്കൂറിലേറെ പ്രവർത്തനരഹിതമായി വാട്സാപ്പ്. സെർവർ തകരാറിനെ തുടർന്ന് പുലർച്ചെ 1.55ഓടെയാണ് വാട്സാപ്പ് പ്രവർത്തനം തടസപ്പെട്ടത്. അതേസമയം ഇന്ത്യയിൽ പിന്നീട് വാട്സാപ്പ് സേവനം പുനഃസ്ഥാപിച്ചു. അതേസമയം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശ്നം തുടുന്നു. തകരാർ പരിഹരിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് വാട്സാപ്പിലെ സാങ്കേതിക വിദഗ്ദ്ധർ.

ഇന്ത്യയിൽ സന്ദേശങ്ങൾ അയയ്ക്കുന്നതും ഫോൺ വിളിക്കുന്നതുമായ സേവനങ്ങൾ ഇപ്പോൾ പുനരാരംഭിച്ചെങ്കിലും മറ്റ് ചില രാജ്യങ്ങളിലെ ഉപയോക്താക്കൾക്കു വാട്ട്‌സ്ആപ്പിൽ ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. മുൻകാലങ്ങളിലേത് പോലെ വാട്ട്‌സ്ആപ്പിന്റെ തകരാർ നേരിട്ട് ട്വിറ്ററിൽ ‘#Whatapp’ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗായി.

വാട്ട്‌സ്ആപ്പ് തകരാറിനെക്കുറിച്ച് വ്യാപകമായ റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് കമ്പനി തന്നെ സ്ഥിരീകരിക്കുന്നു. പടിഞ്ഞാറൻ യൂറോപ്പിലാണ് വാട്സാപ്പിന് സാരമായ തകരാർ അനുഭവപ്പെട്ടത്. അമേരിക്ക ഉൾപ്പടെയുള്ള സ്ഥലങ്ങളിലും വാട്സാപ്പ് സേവനങ്ങൾ തടസപ്പെട്ടു.

വാട്ട്‌സ്ആപ്പിന്റെ സാങ്കേതികതകരാർ ഇടയ്ക്കിടെ അനുഭവപ്പെടുന്ന പ്രശ്നമായി മാറി. ഓരോ തവണയും തകരാർ സംഭവിക്കുമ്പോൾ ട്വിറ്ററിൽ ഇത് ട്രോളായും മീമായും മാറാറുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed