സുശാന്തിന്റെ മരണം; സഞ്ജയ് ലീല ഭന്‍സാലിയെ ചോദ്യം ചെയ്യും


സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ സഞ്ജയ് ലീല ഭന്‍സാലിയെ പോലീസ് ചോദ്യം ചെയ്യും. ഉടന്‍ തന്നെ ഭന്‍സാലിയെ മുംബൈ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, യഷ്‌രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍ ഷാനൂ ശര്‍മ്മയെ രണ്ടാമതും ചോദ്യം ചെയ്യും. ജൂണ്‍ 28ന് ഷാനൂവിനെ ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. ‘ശുദ്ധ് ദേസി റൊമാന്‍സ്’, ‘ഡിറ്റെക്ടീവ് ബ്യോംകേഷ് ഭക്ഷി’ എന്നീ ചിത്രങ്ങളില്‍ ഷാനൂ സുശാന്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നടി കങ്കണ റാണട്ട്, സംവിധായകനും നിര്‍മ്മാതാവുമായ ശേഖര്‍ കപൂര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. സുശാന്തിന്റെ മരണ ശേഷം നടനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ കാര്യങ്ങളുടെ പേരിലാവും ചോദ്യം ചെയ്യല്‍ നടക്കുക. മൂന്ന് സെപ്ഷ്യല്‍ ടീമുകളാണ് സുശാന്തിന്റെ കേസ് അന്വേഷിക്കുന്നത്.

സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയെയും കുടുംബാംഗങ്ങളെയും മറ്റു സുഹൃത്തുക്കളെയും ചോദ്യം ചെയ്തു കഴിഞ്ഞു. ജൂണ്‍ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed