ലോക്ഡൗൺ‍ ലംഘനം‍; നടി പൂനം പാണ്ഡെ സുഹൃത്തും അറസ്റ്റിൽ‍


ലോക്ഡൗൺ നിയമങ്ങൾ‍ ലംഘിച്ച നടിയും മോഡലുമായ പൂനം പാണ്ഡെക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. മുംബൈ മറൈൻ ഡ്രൈവിൽ‍ കാറിൽ‍ യാത്ര ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. കൃത്യമായ കാരണങ്ങളൊന്നും ഇല്ലാതെയാണ് പൂനം മറൈൻ ഡ്രൈവിൽ‍ എത്തിയതെന്ന് പോലീസ് പറയുന്നു. പൂനം പാണ്ഡേയ്ക്കും സുഹൃത്ത് സാം അഹമ്മദ് ബോംബെയ്ക്കും എതിരെയാണ് എഫ്‌ഐആർ‍ രജിസ്റ്റർ‍ ചെയ്തിരിക്കുന്നത്. സെക്ഷൻ 269, 188 എന്നീ വകുപ്പുകൾ‍ ചുമത്തിയാണ് കേസ്.

രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് പോലീസ് നടിയെ അറസ്റ്റ് ചെയ്തത്. പോലീസ് േസ്റ്റഷനിൽ‍ കുറച്ചുസമയം ഇരുത്തിയ ശേഷം താക്കീത് നൽ‍കി നടിയെ വിട്ടയയ്ക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed