ആ ശരീരം അഗ്നിക്കിരയാക്കിയ നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു


കൊച്ചി: ഹൈദരാബാദില്‍ വനിത ഡോക്ടറെ ബലാത്സംഗം ചെയ്‍ത് കൊന്ന പ്രതികളെ വെടിവെച്ചു കൊന്ന പോലീസിനെ അഭിനന്ദിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധിയെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. ശ്രീകുമാരൻ തന്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഹൈദരാബാദിൽ യുവ ലേഡീഡോക്ടറെ ബലാത്സംഗം ചെയ്തതിനു വേഷം ആ ശരീരം അഗ്നിക്കിരയാക്കിയ നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു. മനഃപൂർവം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി ... ജയിലിൽ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവിൽ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിർഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാൻ പാടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed