സംവിധാനം ടിനി ടോം; നായകൻ മമ്മൂട്ടി!!!!!!!


തിരുവനന്തപുരം: മിമിക്രി താരവും പ്രശസ്ത നടനുമായ ടിനി ടോം സംവിധായകൻ ആവാൻ പോവുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി ആയിരിക്കും ടിനി ടോമിന്റെ ആദ്യ ചിത്രത്തിലെ നായകൻ എന്നാണ് സൂചന. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം ഒരു ബയോപിക് ആണെന്നും വാർത്തകൾ ഉണ്ട്. മുഴുവൻ ആയും ഗൾഫിൽ ഷൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ ചിത്രം യു എ ഇയിലെ സാമൂഹ്യ പ്രവർത്തകരിൽ പ്രധാനിയായ അഷ്‌റഫ്‌ താമരശ്ശേരിയുടെ ജീവിതമാണ് ആധാരമാക്കുന്നതു എന്നാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇതിന്റെ ഒഫീഷ്യൽ പ്രഖ്യാപനവും അധികം വൈകാതെ പുറത്തു വിടും എന്നാണ് പ്രതീക്ഷ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed