വാളയാര്‍ കേസിലും, മാവോയിസ്‌റ് വേട്ടയിലും പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് ആഷിഖ് അബു
കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാരിനെ എല്ലാ വിഷയത്തിലും അനുകൂലിക്കുന്ന നിലപാട് കൈക്കൊണ്ടിട്ടുള്ള ആളാണ് ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു. എന്നാല്‍, വാളയാര്‍ കേസിലും, മാവോയിസ്‌റ് വേട്ടയിലും, സര്‍ക്കാരിനെതിരെ വിമര്‍ശനവുമായാണ് സംവിധായകന്‍ രംഗത്തുവന്നിരിക്കുന്നത്. പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ലെന്നും ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും ആഷിഖ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
വാളയാര്‍ കേസിലും, മാവോയിസ്‌റ് വേട്ടയിലും,ഒരു പത്രപ്രവര്‍ത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.

