നിര്‍മ്മാണം ബാദുഷ; നായകന്മാരായി ഫഹദും ജോജുവും
കൊച്ചി: ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച ബാദുഷ നിര്‍മ്മാതാവാകുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും , ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബാദുഷാ സിനിമാസിന്റെ ബാനറില്‍ ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
വി കെ പ്രകാശ്, വൈശാഖ്, വേണു,മഹേഷ് നാരായണന്‍, തുടങ്ങിയ ഒട്ടേറെ പ്രശസ്ത സംവിധായകരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള സജിമോന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് റാഫിയാണ്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒട്ടേറെ മുന്‍ നിര നടന്മാരും അണിനിരക്കും.

