ചെന്പൻ വിനോദ് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം ‘ബാംഗ്ലൂർ‍ ഡയറീസ്’


കൊച്ചി: കഴിഞ്ഞ വർ‍ഷം പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ‍ മികച്ച ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. നിരൂപകശ്രദ്ധയും ബോക്സ് ഓഫീസ് വിജയവും ഒരേ പോലെ നേടിയ ചിത്രത്തിന്റെ തിരക്കഥ നിർ‍വ്വഹിച്ചത് നടനായ ചെന്പൻ വിനോദായിരുന്നു. ഇപ്പോൾ ബാംഗ്ലൂർ‍ ഡയറീസ്‍ എന്ന മറ്റൊരു ചിത്രത്തിന്റെ തിരക്കഥ രചനയിലാണ് ചെന്പൻ വിനോദ്. എന്ന് പേരിട്ടിരിക്കുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ തന്നെ ബാംഗ്ലൂർ‍ പശ്ചാത്തലമായിട്ടുള്ള ഒരു കഥയായിരിക്കുമെന്നാണ് താരം പറയുന്നത്. സിനിമയിലെത്തുന്നതിന് മുന്പ് ചെന്പൻ വിനോദ് ബാംഗ്ലൂരിലായിരുന്നു.

തന്റെ ബാംഗ്ലൂർ‍ ജീവിതത്തിൽ‍ നിന്ന് ഉരുത്തിരിഞ്ഞ് വന്ന ഒരു കഥയായിരിക്കും ചിത്രം പറയുകയെന്നും ഒരു അഭിമുഖത്തിൽ‍ അദ്ദേഹം വ്യക്തമാക്കി.

എഴുത്ത് ആദ്യ ഘട്ടത്തിലാണ്. ഇത് വ്യത്യസ്തമായ രീതിയിലാണ്. സംവിധായകനെ സംബന്ധിച്ച് അവസാന ഘട്ടത്തിലേ തീരുമാനം ഉണ്ടാവൂ. നിരവധി പേരോട് ഞാൻ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്താവുമെന്ന് നോക്കാമെന്നും റിയലിസ്റ്റിക് സ്്‌റ്റോറിയാണെന്നും ചെന്പൻ‍ വിനോദ് പറഞ്ഞു.

അതേസമയം, ചെന്പന്‍ വിനോദ് ഒരു പ്രധാന കഥാപാത്രമായെത്തുന്ന ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് ആഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed