ദ്രാവിഡിനോട് വിശദീകരണം തേടി ബി.സി.സി.ഐ; വിമർശിച്ച് ഗാംഗുലി


കൊൽക്കത്ത: വിരുദ്ധ താൽപ്പര്യത്തിന്റെ പേരിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ രാഹുൽ ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. വിരുദ്ധ താൽപ്പര്യമെന്നത് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ഫാഷനാണെന്ന് പറഞ്ഞ ഗാംഗുലി വാർത്തകളിൽ ഇടം പിടിക്കാനുള്ള നല്ല വഴിയാണിതെന്നും ഇന്ത്യൻ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെയെന്നും ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് വിരുദ്ധ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ദ്രാവിഡിന് ബി.സി.സി.ഐ എത്തിക്സ് ഓഫീസർ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിൻ നോട്ടീസ് അയച്ചത്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനിലെ ആജീവനാന്ത അംഗമായ സഞ്ജീവ് ഗുപ്തയുടെ പരാതിയിലായിരുന്നു ഇത്. ദേശീയ ക്രിക്കറ്റ് അക്കാദമി അധ്യക്ഷ സ്ഥാനത്തിരിക്കുന്പോൾ തന്നെ ദ്രാവിഡ് ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ ഉടമസ്ഥരായ ഇന്ത്യ സിമന്റ്സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തും തുടരുന്നുവെന്നാണ് സഞ്ജീവ് ഗുപ്ത പരാതിയിൽ വ്യക്തമാക്കിയിരുന്നത്. ആഗസ്റ്റ് 16ന് മുന്പ് ദ്രാവിഡിനോട് നേരിട്ട് ഹാജരായി മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed