'കാപ്പാൻ‍' പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു


ചെന്നൈ: സൂര്യയ്‌ക്കൊപ്പം മോഹൻലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ പുതിയ റിലീസ് തീയ്യതി സപ്റ്റംബർ‍ 20. ലോകമെന്പാടുമുള്ള തീയേറ്ററുകളിൽ‍ ഈ ദിവസം ചിത്രമെത്തും. നേരത്തേ ആഗസ്റ്റ് 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റാൻ‍ നിർ‍മ്മാതാക്കൾ‍ ആലോചിക്കുന്നതായി അനൗദ്യോഗിക റിപ്പോർ‍ട്ടുകൾ‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗികമായി റിലീസ് ഡേറ്റ് പുറത്തെത്തിയിരിക്കുന്നത്. പ്രഭാസിന്റെ ആക്ഷൻ ത്രില്ലർ‍ ആഗസ്റ്റ് 30ന് എത്തുന്നതിനാലാണ് കാപ്പാന് റിലീസ് നീട്ടിവെക്കാൻ നിർ‍മ്മാതാക്കൾ‍ തീരുമാനിച്ചതെന്നാണ് അനൗദ്യോഗിക വിവരം.

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ‍ ഇന്ത്യൻ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹന്‍ലാൽ‍ എത്തുന്നത്. ഒരു എൻ.‍എസ.്ജി കമാൻഡോ കഥാപാത്രമായി സൂര്യയും എത്തുന്നു. ബൊമാൻ ഇറാനി, ആര്യ, സയ്യേഷ എന്നിവർ‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed