ഇന്ത്യ വിദേശിയർ‍ക്ക് താമസിക്കാൻ അനുയോജ്യമല്ലെന്ന് നോറ ഫത്തേഹി


 

ന്യൂഡൽഹി: ഇന്ത്യ വിദേശീയർ‍ക്ക് താമസിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത രാജ്യമാണെന്ന് പ്രശസ്ത മോഡലും നർ‍ത്തകിയുമായ നോറ ഫത്തേഹി. തനിക്കുണ്ടായ ഒരു ദുരനുഭവവും അവർ‍ തുറന്നുപറഞ്ഞു. ഒരു കാസ്റ്റിങ് ഏജന്റ് നോറയുടെ 20 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തന്റെ പണം തട്ടിയെടുത്ത ഏജന്റ് വളരെ പ്രകോപനപരമായുമാണ് സംസാരിച്ചതെന്നും അവർ‍ പറഞ്ഞു.

ഭാഷ അറിയാത്തതിനാലും സംസാരരീതിയുടെ പേരിലും താൻ ഒരുപാട് അവഹേളിക്കപ്പെട്ടിട്ടുണ്ടെന്നും നോറ കൂട്ടിച്ചേർ‍ത്തു. സഹപ്രവർ‍ത്തകർ‍ തന്നെ ക്രൂരമായി കളിയാക്കിയതിനാൽ‍ കരഞ്ഞ് കൊണ്ട് വീട്ടിലെത്തിയ അനുഭവം വരെ ഉണ്ടായിട്ടുണ്ടെന്നും നടി കൂട്ടിച്ചേർ‍ത്തു. ഒരു ദിവസം ആ ഏജന്റ് പറഞ്ഞു, നിങ്ങളെ ഇനിടെ ഇനി ആവശ്യമില്ല, തിരിച്ച് പൊയ്ക്കോളു എന്ന്, ഞാനത് ഒരിക്കലും മറക്കില്ല’− നോറ കൂട്ടിച്ചേർ‍ത്തു.

സത്യേവ ജയതേ എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി നോറ ചുവട് വച്ച ദിൽ‍ബർ‍ എന്ന ഗാനമാണ് നോറയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഇവരുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed