അ​മ്പി​ളി റി​ലീ​സി​നൊ​രു​ങ്ങു​ന്നു


കൊച്ചി: ഗപ്പിക്കു ശേഷം ജോൺ‍ പോൾ ജോർജ് സംവിധാനം ചെയ്യുന്ന അന്പിളി റിലീസിനൊരുങ്ങുന്നു. സൗബിൻ ഷഹീർ, നസ്രിയ നസീമിന്‍റെ സഹോദരനായ നവീൻ നസീം എന്നിവരാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവീൻ നസീമിന്റെ അരങ്ങേറ്റ ചിത്രം കൂടിയായ അമ്പിളി ഓഗസ്റ്റ് രണ്ടാം വാരത്തോടെ തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ജോൺ‍ പോൾ തന്നെയാണ് സിനിമയുടെ തിരക്കഥ രചിച്ചതും. 

പുറത്തു വിട്ട ചിത്രത്തിലെ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുതുമുഖം തൻവി റാം ആണ് സിനിമയിലെ നായിക. ജാഫർ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സുരാജ്, മുഹമ്മദ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ4 എന്‍റർടെയ്ൻമെന്‍റ്സ്, എവിഎ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മെഹ്ത, സി.വി. സാരഥി, എ.വി. അനൂപ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed