വാഹന രജിസ്ട്രേഷന്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
ന്യൂഡല്‍ഹി: രാജ്യത്തെ വാഹന രജിസ്ട്രേഷന്‍ ഫീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി. പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ചാര്‍ജ് 5,000 രൂപയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രജിസ്ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപയും നല്‍കണം. നിലവില്‍ ഇതിന് 600 രൂപയാണ്.
പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിന്‍െറ ഭാഗമായാണ് രജിസ്ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപയായിരിക്കും ഫീസ്. നിലവില്‍ ഇത് 50 രൂപയാണ്. ടാക്സി വാഹനങ്ങള്‍ക്ക് 10,000 രൂപ രജിസ്ട്രേഷന്‍ ഫീസായും പുതുക്കാന്‍ 20,000 രൂപയും നല്‍കണം. നിലവില്‍ ടാക്സി വാഹനങ്ങള്‍ക്ക് 1000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.
ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് 2500 ല്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്താനാണ് ശുപാര്‍ശ. പുതിയ നിരക്കുകള്‍ വൈകാതെ തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

