അച്ഛൻ ശ്രീനിവാസനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് വിനീത്
തിരുവനന്തപുരം: തന്റെ അച്ഛനും നടനുമായ ശ്രീനിവാസനെതിരെ ഉയർന്നു വരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടൻ വിനീത് ശ്രീനിവാസൻ. “ആരോടും വഴക്കിനില്ല. നമുക്ക് ദേഷ്യം വന്നാൽ പോലും അത് പ്രകടിപ്പിക്കേണ്ടതില്ല. അത് വേറെന്തെങ്കിലും രീതിയിൽ അവരെ ബാധിക്കും. എല്ലാവർക്കും ജീവിതത്തിൽ ഒരു പ്രായമാകുന്പോൾ സമാധാനം മതിയെന്ന് തോന്നും. ഇപ്പോൾ സമാധാനമുള്ള ഒരു കുടുംബ ജീവിതമുണ്ട്. ആഗ്രഹിച്ച സിനിമകൾ ചെയ്യുന്നുണ്ട്. ഒരുപാട് ആളുകൾ വരുന്ന മേഖലയിൽ ജോലി ചെയ്യാൻ പറ്റുന്നുണ്ട്. വിചാരിച്ചതിലും അധികം കാര്യങ്ങൾ കിട്ടി.” ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിനീത് വിനീത് പറഞ്ഞു.
സിനിമയിൽ ഗായകനായി അരങ്ങേറ്റം കുറിച്ച് വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി വിനീത് മാറിയത്.

