വിക്രം ചിത്രത്തിന് മലേഷ്യയിൽ‍ വിലക്ക്


ചെന്നൈ: സ്പൈ ആക്‌ഷൻ ‍ ത്രില്ലർ‍ പശ്ചാത്തലത്തിൽ‍ ഒരുക്കിയ 'കദരം കൊണ്ടാൻ'എന്ന വിക്രം ചിത്രത്തിന് മലേഷ്യയിൽ വിലക്ക്. രാജ് കമൽ‍ ഫിലിംസിന്റെ ബാനറിൽ കമൽ‍ഹാസൻ നിർമ്മിച്ച ചിത്രം മലേഷ്യയെ അപകീർ‍ത്തിപ്പെടുത്തുന്ന തരത്തിലാണെന്നാണ് മലേഷ്യൻ സെൻസർ‍ ബോർ‍ഡിന്റെ വാദം. നേരത്തെ വിജയ് സേതുപതി ചിത്രം സിന്ദുബാദും മലേഷ്യയിൽ‍ നിരോധിച്ചിരുന്നു.

രാജേഷ് എം സെൽ‍വ സംവിധാനം ചെയ്ത ചിത്രം വിക്രമിന്റെ 56ാം ചിത്രമായിരുന്നു. പൂജാ കുമാറും അക്ഷര ഹാസനുമാണ് ചിത്രത്തിലെ  നായികമാർ. കമൽ‍ഹാസന്റെ അസോസിയേറ്റ് ആയിരുന്ന രാജേഷ് എം. സെൽ‍വ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'കദരം കൊണ്ടാൻ‍'. ഗില്ലസ് കൊൺസീൽ‍, നരേൻ എന്നിവരാണ് ചിത്രത്തിൽ‍ ഏറെ പ്രധാന്യമുള്ള സംഘട്ടന രംഗങ്ങൾ‍ ഒരുക്കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed