കര്‍ണ്ണാടകയില്‍ പുതിയ കരുനീക്കം
ബംഗളൂരു : കര്‍ണ്ണാടകയില്‍ പുതിയ കരുനീക്കവുമായി സ്പീക്കര്‍. വിമത എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകാന്‍ സ്പീക്കര്‍ കെ .ആര്‍ രമേശ് കുമാര്‍ എം.എല്‍.എമാര്‍ക്ക് നോട്ടീസ് അയച്ചു. വിമത എം.എല്‍.എ മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ എം.എല്‍.എ മാര്‍ നല്‍കിയ പാരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ നോട്ടീസ് അയച്ചത്.
നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് സ്പീക്കറുടെ നിര്‍ണ്ണായക തീരുമാനം. വിശ്വാസവോട്ട് ഇന്ന് തന്നെ നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി എം.എല്‍.എമാര്‍ സ്പീക്കറെ കണ്ടു.
അതേസമയം വിശ്വസപ്രമേയത്തില്‍ ചര്‍ച്ച തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും സ്പീക്കറെ സമീപിച്ചു. വിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്ക് ശേഷം വോട്ടെടുപ്പ് ബുധനാഴ്ച നടത്തണമെന്നും കുമാരസ്വാമി സ്പീക്കറോട് ആവശ്യപ്പെട്ടു.
സ്വതന്ത്ര എം.എല്‍.എ മാരുടെ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എം. എല്‍.എമാരായ എസ് നാഗേഷും, ശങ്കറുമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചത്.

