നടി ബീനാ ആന്റണിയുടെ ചിത്രം ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്
കൊച്ചി: നടി ബീനാ ആന്റണിയുടെ ചിത്രം ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്. 'കരിയർ ജേർണൽ ഓൺലൈൻ' എന്ന പേരിലുള്ള ഓൺലൈൻ സൈറ്റിലാണ് തട്ടിപ്പ്. നടിയുടെ ചിത്രം നൽകിയിട്ട് ആഭ കർപാൽ എന്ന പേരാണ് സൈറ്റിൽ നൽകിയിരിക്കുന്നത്. ഓൺലൈൻ മുഖാന്തിരം വീട്ടിലിരുന്ന് മാസം നാലര ലക്ഷത്തോളം വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നാണ് സൈറ്റിൽ പറയുന്നത്.
എന്നാൽ താനുമായി പ്രസ്‌തുത ഓൺലൈൻ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്ന് ബീനാ ആന്റണി പ്രതികരിച്ചു. ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകുമെന്നും നടി വ്യക്തമാക്കി.അതേസമയം, ഇത്തരത്തിൽ ഓൺലൈൻ മുഖാന്തിരം വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാമെന്ന തരത്തിലുള്ള തട്ടിപ്പുകൾ ദിനം പ്രതി വർദ്ധിച്ചുവരികയാണ്. എറണാകുളം, കൊല്ലം, തിരുവനന്തപുരം,തുടങ്ങിയ സ്ഥലങ്ങളാണ് ഇത്തരം തട്ടിപ്പുകളുടെ കേരളത്തിലെ ആസ്ഥാനം.

