ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ‍ നിർ‍ണായക തീരുമാനവുമായി സംവിധായകർ‍


ചെന്നൈ: തമിഴ്നാട് കടുത്ത വരൾ‍ച്ചയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ  ജലസംരക്ഷണത്തിൽ‍ കൂടുതൽ‍ ശ്രദ്ധ ചെലുത്താൻ‍ തയ്യാറെടുത്ത്് തമിഴ് സിനിമാലോകം. സിനിമയിൽ‍ മഴ രംഗങ്ങൾ‍ കുറയ്ക്കാനാണ് സംവിധായകരുടെ തീരുമാനം.

സിനിമകളിലെ മഴ രംഗങ്ങൾ‍ ഒഴിവാക്കുകയോ അല്ലെങ്കിൽ‍ ഷവർ‍ ടെക്‌നിക്കുകൾ‍ ഉപയോഗിച്ച് മിതമായ വെള്ളം മാത്രം ഉപയോഗിച്ച് രംഗങ്ങൾ‍ ചിത്രീകരിക്കാൻ ശ്രമിക്കുകയോ ചെയ്യാൻ സംവിധായകരുടെ കൂട്ടായ്മ നിർ‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. മഴ ഒരു സിനിമയിൽ‍ ഒഴിച്ചുകൂടാനാവാത്തതാണെങ്കിൽ‍, ഒരു കെട്ടിടം മുഴുവൻ മഴ നനയുന്നത് കാണിക്കുന്നതിനുപകരം, ഒരു ജാലകത്തിലൂടെയുള്ള മഴയുടെ കാഴ്ച സൃഷ്ടിക്കാവുന്നതാണ്. അതിന് ഒരു ബക്കറ്റ് വെള്ളം മാത്രമേ ആവശ്യമുള്ളൂവെന്ന് ബ്ലൂ ഓഷ്യൻ‍ ഫിലിം ആൻ‍ഡ് ടെലിവിഷൻ‍ അക്കാദമിയുടെ ഡയറക്ടർ‍ കൂടിയായ ധനഞ്ജയൻ പറഞ്ഞു.

ജലമില്ലാതെ ജനങ്ങൾ‍ വലയുന്പോൾ‍ സിനിമക്ക് വേണ്ടി ജലം പാഴാക്കുന്നത് ശരിയല്ല എന്ന തമിഴ് സിനിമാ പ്രവർ‍ത്തകരുടെ തീരുമാനം സ്തുത്യർഹമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed