കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; ശ്രീകുമാര്‍ മേനോനെതിരെ കേസ്


കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലൂടെ കല്യാണ്‍ ജൂവലേഴ്സിന്റെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിൽ  സംവിധായകന്‍ ശ്രീകുമാര്‍ മേനോനടക്കം മൂന്നുപേര്‍ക്കെതിരെ കേസ്. കല്യാണ്‍ ജൂവലേഴ്സിന്റെ തൃശൂര്‍ പൂങ്കുന്നം ഓഫീസിലെ ചീഫ് ജനറല്‍ മാനേജര്‍ കെ.ടി ഷൈജുവാണ് വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്.

വ്യാജ തെളിവുണ്ടാക്കി യൂ ട്യൂബില്‍ അപകീര്‍ത്തികരമായി വീഡിയോ പോസ്റ്റ് ചെയ്തതുവെന്നാണ് പരാതി. വ്യാജരേഖ ചമയ്ക്കല്‍, സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed