രാഷ്ട്രീയ നയം വ്യക്തമാക്കി സിദ്ധാര്‍ത്ഥ്


ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരില്‍ മുന്‍ നിരയിലാണ് തെന്നിദ്ധ്യന്‍ താരം സിദ്ധാര്‍ത്ഥിന്റെ സ്ഥാനം. ഇഷ്ടമല്ലാത്ത രാഷ്ട്രീയത്തെ പറ്റി സമൂഹമാധ്യമങ്ങളിലൂടെ പറയുന്നത് തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. 

"ഇഷ്ടമല്ലാത്ത രാഷ്ട്രീയത്തെ കുറിച്ച് തുറന്നു പറയുക തന്നെ ചെയ്യും. സിനിമയില്‍ തിരഞ്ഞെടുക്കുന്ന റോളുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സോഷ്യല്‍മീഡിയയില്‍ കൂടി പങ്കുവെയ്ക്കുന്ന തന്റെ നിലപാടുകള്‍. പ്രതികരിക്കുന്നതിനു മുമ്പ് ചിന്തിക്കാറില്ല, നിരവധി ചിന്തകള്‍ക്കൊടുവിലാണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയിരിക്കുന്നത്. ഈ നിശ്ചിത പോയിന്റിലെത്തിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് എപ്പോഴും ചിന്തിക്കേണ്ടി ആവശ്യമില്ല. താരമെന്ന നിലയിലാണ് ആളുകള്‍ എന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നത്. താരപദവി ഞാൻ ആസ്വദിക്കുന്നുണ്ആട്.  എന്നാൽ ആ പദവി കൊണ്ട് നല്ലതല്ലാത്ത ഒന്നിനേയും സംരക്ഷിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല."  സിദ്ധാര്‍ത്ഥ് പറയുന്നു.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed