‘കക്ഷി: അമ്മിണിപ്പിള്ള’ റിലീസിന് ഒരുങ്ങുന്നു
കൊച്ചി: ആസിഫ് അലി നായകനാവുന്ന ‘കക്ഷി: അമ്മിണിപ്പിള്ള’ ജൂണ്‍ 21 ന് തിയേറ്ററുകളിലെത്തും. ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീല്‍ പ്രദീപന്‍ എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.
സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സനിലേഷ് ശിവന്റേതാണ്. അഹമ്മദ് സിദ്ദിഖി, ബേസില്‍ ജോസഫ്, വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവദാസന്‍, ഷിബില, സരസ ബാലുശ്ശേരി തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

