കങ്കണയ്‌ക്കെതിരെ ആദിത്യയുടെ ഭാര്യ സെറീന വഹാബ്


മുംബൈ: തന്നെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണാ റണാവത്ത് നടനും നിര്‍മ്മാതാവുമായ ആദിത്യ പഞ്ചോളിക്കെതിരേ നല്‍കിയ പരാതിയില്‍ ഭാര്യയും നടിയുമായ സെറീന വഹാബ്. കാലങ്ങളായി ഒരാളുമായുണ്ടായിരുന്ന ബന്ധം തകര്‍ന്നുവെന്ന് കരുതി അയാളില്‍ ബലാത്സംഗ കുറ്റം ആരോപിക്കുന്നത് ശരിയല്ല. എനിക്ക് ഭര്‍ത്താവിന്റെ സുരക്ഷയാണ് വലുത്. അദ്ദേഹം എന്നില്‍ നിന്ന് ഒന്നും മറച്ചു വെച്ചിട്ടില്ല- സെറീന പറയുന്നു

അതേസമയം കങ്കണ പോലീസില്‍ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപിച്ച് മാനനഷ്ടക്കേസിന് പരാതി നല്‍കിയിരിക്കുകയാണ് ആദിത്യ പഞ്ചോളി. കങ്കണയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തിയതായും ആദിത്യ പഞ്ചോളി ആരോപിക്കുന്നു. തുടര്‍ന്നാണ് സെറീന വഹാബ് പ്രതികരണവുമായി രംഗത്ത് വന്നത്.

ഗൂഢാലോചനയ്ക്ക് കങ്കണ, റിസ്വാന്‍ സിദ്ദിഖി, കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍ എന്നിവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആദിത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed