‘മയ്യഴി സ്‌റ്റോറീസ്’ ബി സി നൗഫലിന്റെ പുതിയ ചിത്രം


കൊച്ചി: ദുൽഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥയുടെ വിജയത്തിനു പിന്നാലെ മറ്റൊരു ചിത്രവുമായി എത്തുകയാണ് സംവിധായകൻ ബി.സി നൗഫല്‍. ‘മയ്യഴി സ്‌റ്റോറീസ്’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.

ആദാമിന്റെ മകന്‍ അബു , പത്തേമാരി തുടങ്ങിയ തിരക്കഥകള്‍ എഴുതി സംവിധാനം ചെയ്ത സലിം അഹമ്മദാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ സലിം ആദ്യമായി മറ്റൊരാള്‍ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു മുത്തശ്ശിയുടെയും, പേരക്കുട്ടിയുടെയും സ്‌നേഹകഥയാണ് ചിത്രം പറയുന്നത്.

മുന്‍ സിനിമകളില്‍നിന്നു വിഭിന്നമായി തമാശയുടെ വഴിയില്‍ പറയുന്ന കഥയാവും ‘മയ്യഴി സ്‌റ്റോറീസ്’. നൗഫലിന്റെ ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക്
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമായിരുന്നു തിരക്കഥയൊരുക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed