വൈറസ് ആഷിഖ് അബുവിനെ വിമര്‍ശിച്ച് ഹരീഷ് പേരടി
കൊച്ചി: കഴിഞ്ഞ വർഷം കോഴിക്കോട് നിരവധി ജീവനുകളെടുത്ത നിപ വൈറസ് ബാധയെ കുറിച്ച് ആഷിഖ് അബു ഒരുക്കിയ വൈറസ് എന്ന ചിത്രം മികച്ച പ്രതികരണം തേടി പ്രദര്‍ശനം തുടരുകയാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജയും തുടങ്ങി നിരവധി പേരെ താരങ്ങളിലൂടെ ആഷിഖ് അബു അവതരിപ്പിച്ച് കൈയ്യടി നേടി. എന്നാല്‍ ഇപ്പോള്‍ ആഷിഖ് അബുവിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. നിപയുടെ ചരിത്രം പ്രമേയമാക്കിയ സിനിമയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പരാമര്‍ശിക്കാതിരുന്നത് ചരിത്രനിഷേധമാണെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് പിഷാരഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്
" എല്ലാ കഥാപാത്രങ്ങളും ഒർജിനലായിട്ടും ശരിക്കും ഒർജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല .... ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നിപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്... വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നിൽക്കുന്നതുകൊണ്ടും ....ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നിപ്പകാലവും പ്രളയകാലവും ഓർക്കാനെ പറ്റില്ലാ...മഹാരാജാസിലെ SFIക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുക .... ?"

